യാത്രയ്ക്കിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ച് മാജിക് മഷ്‌റൂം(ലഹരി പകരുന്ന കൂണ്‍) കഴിച്ച പൈലറ്റ്. 83 യാത്രികരുമായി സിയാറ്റില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് ജോസഫ് എമേഴ്‌സന്‍ എന്ന പൈലറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്. സംഭവസമയം ഇയാള്‍ ഓഫ് ഡ്യൂട്ടിയിലായിരുന്നു.
|
കോക്പിറ്റിലെ ജമ്പ് സീറ്റില്‍ ഇരുന്നിരുന്ന ജോസഫ് പൊടുന്നനെ വിമാന എന്‍ജിനുകള്‍ രണ്ടും ഓഫ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം കോക്പിറ്റ് ചുമതലയുണ്ടായിരുന്ന പൈലറ്റ് ജോസഫിനെ തടയുകയായിരുന്നു. എന്തു പറ്റിയെന്ന ചോദ്യത്തിന് തനിക്കു വീട്ടില്‍ പോവണമെന്നായിരുന്നു ജോസഫിന്റെ മറുപടി. ജോസഫിന്റെ അതിരുവിട്ട പെരുമാറ്റം ശ്രദ്ധയില്‍പെട്ടതോടെ പൈലറ്റ് വിമാനം പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം നിലത്തിറക്കിയതിനു പിന്നാലെ ജോസഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്നാണ് ഇയാള്‍ മാജിക് മഷ്‌റൂം കഴിച്ചിരുന്നുവെന്ന കാര്യം വ്യക്തമായത്. 2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാജിക് മഷ്‌റൂം കഴിച്ചതിന്റെ സ്വാധീനത്തിലാണ് തന്റെ ചെയ്തിയെന്ന് ജോസഫ് കുറ്റസമ്മതം നടത്തിയതോടെ ഇയാള്‍ക്ക് 46 ദിവസം തടവും മോചിപ്പിച്ച ശേഷം മൂന്ന് വര്‍ഷത്തേക്ക് ഇയാളെ നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടു. പൈലറ്റും ജോസഫും തമ്മിലുള്ള കോക്പിറ്റ് സംഭാഷണം പുറത്തുവന്നതോടെയാണ് ഈ സംഭവം വീണ്ടും ചര്‍ച്ചയായത്.
ALSO READ: മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി





