03
Dec 2025
Sat
03 Dec 2025 Sat
Vaishna Suresh wins from Muttada

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടിയതിനെ തുടര്‍ന്ന് നഷ്ടമാകുമായിരുന്ന മല്‍സരാവസരം ഹൈക്കോടതി ഇടപടെലില്‍ സാധ്യമായ യുഡിഎഫിന്റെ വൈഷ്ണ സുരേഷിന് തിരുവനന്തപുരത്ത് മിന്നും ജയം. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ നിന്നാണ് വൈഷ്ണ സുരേഷ് വിജയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റിലായിരുന്നു വൈഷ്ണ സുരേഷിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗം അംശു വാമദേവനാണ് പരാജയപ്പെട്ടത്. 363 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ വിജയിച്ചത്.

ALSO READ: വൈഷ്ണ സുരേഷിന് വോട്ട് ചെയ്യാനും മല്‍സരിക്കാനും അനുമതി