23
Dec 2025
Sat
23 Dec 2025 Sat
Kollam corporation mayor Honey Benjamin defeated by UDF

കൊല്ലം കോര്‍പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന് തോല്‍വി. യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് ഹണിയുടെ തോല്‍വി. ജനറല്‍ വാര്‍ഡായ വടക്കുംഭാഗം ഡിവിഷനിലാണ് നിലവിലെ മേയര്‍ ഹണി ബെഞ്ചമിന്‍ ജനവിധി തേടിയത്.മുന്നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുരുവിളയുടെ ജയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹണി ബെഞ്ചമിന്റെ തോല്‍വി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കൊല്ലം കോര്‍പറേഷനില്‍ യുഡിഎഫാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. തൊട്ടുപിന്നില്‍ എല്‍ഡിഎഫുണ്ട്.

ALSO READ: ഇ എം ആഗസ്തിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും തോല്‍വി