03
Dec 2025
Sat
03 Dec 2025 Sat
SDPI wons 102 seats in local election

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി എസ്ഡിപിഐ. 102 സീറ്റുകളിലാണ് പാര്‍ട്ടി വിജയിച്ചത്. രണ്ട് കോര്‍പറേഷനുകളിലും 8 നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമായാണ് എസ്ഡിപിഐക്ക് 102 സീറ്റുകള്‍ നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്നൂറിലധികം വാര്‍ഡുകളില്‍ പാര്‍ട്ടിക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. അന്‍പതിലധികം വാര്‍ഡുകളില്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് എസ്ഡിപിഐ പരാജയപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ആയിരത്തിലധികം വാര്‍ഡുകളില്‍ 100നും 200നും ഇടയില്‍ വോട്ടുകളാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നേടിയത്. സിറ്റിങ് സീറ്റുകള്‍ പലയിടത്തും എസ്ഡിപിഐക്ക് നഷ്ടമായെങ്കിലും പുതിയ വാര്‍ഡുകളില്‍ ജയിച്ചുകയറാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്.ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന നേതാവ് കെ എസ് ഷാന്റെ വാര്‍ഡിലും ഈ വാര്‍ഡ് അടങ്ങുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ അഞ്ചില്‍ നിന്ന് മൂന്നായി എസ്ഡിപിഐയുടെ സീറ്റുകള്‍ ചുരുങ്ങി. കഴിഞ്ഞ തവണ 103 ഇടത്തായിരുന്നു എസ്ഡിപിഐ വിജയിച്ചത്.

അതേസമയം, എസ്ഡിപിഐ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ നിരവധി വാര്‍ഡുകളില്‍ ബിജെപിയെ പോലും കൂട്ടുപിടിച്ച് ഇടതുവലതു മുന്നണികള്‍ പാര്‍ട്ടിയുടെ വിജയത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നും എസ്ഡിപിഐക്ക് സാധ്യതയുള്ള വാര്‍ഡുകളിലും സിറ്റിങ് വാര്‍ഡുകളിലും അധികാരവും പണവും ഉപയോഗിച്ച് പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ എല്ലാ മുന്നണികളും പരമാവധി പരിശ്രമിച്ചുവെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ആരോപിച്ചു.

ALSO READ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍