15
Dec 2025
Sat
15 Dec 2025 Sat
Israel Reservist soldier hit a vehicle into Palestine men while praying

ടെല്‍ അവീവ്: റോഡരികില്‍ നിസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന്റെ ദേഹത്തേക്ക് ഇസ്രായേല്‍ റിസര്‍വിസ്റ്റ് സൈനികന്‍ വാഹനം ഇടിച്ചുകയറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. എടിവി വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണം നടത്തിയ ആള്‍ റിസര്‍വിസ്റ്റാണെന്നും ഇയാളുടെ സൈനിക സേവനം അവസാനിച്ചിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇയാളുടെ ആയുധം പിടിച്ചെടുത്തെന്നും സൈന്യം വ്യക്തമാക്കി.

ALSO READ: എസ്‌ഐആര്‍ കരട് പട്ടികയിലും ഇരട്ട വോട്ട്; വേഗത്തില്‍ പണി തീര്‍ക്കാനുള്ള സമ്മര്‍ദ്ദം എട്ടിന്റെ പണിയായി

സൈനികന്‍ വാഹനം യുവാവിന്റെ മേല്‍ ഇടിച്ചുകയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ഫലസ്തീന്‍ യുവാവിനോട് ആക്രോശിക്കുകയും പ്രദേശം വിട്ടു പോകാനും സൈനികന്‍ പറയുന്നത് വീഡിയോയില്‍ കാണാം.

ആക്രമണത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഇദ്ദേഹത്തിന്റെ ഇരു കാലുകള്‍ക്കും നല്ല വേദനയുണ്ടെന്ന് പിതാവ് മജ്ദി അബു മൊഖോ പറഞ്ഞു. മകന്റെ ദേഹത്ത് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചെന്നും മജ്ദി പറയുന്നു.

സംഭവത്തില്‍ റിസര്‍വിസ്റ്റ് സൈനികനെ അറസ്റ്റ് ചെയ്തെന്നും അഞ്ച് ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയെന്നും ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ നേരത്തെ ഗ്രാമത്തിനുള്ളിലേക്ക് വെടിയുതിര്‍ത്തിരുന്നുവെന്നും അധികാരത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന് ഇസ്രയേല്‍ സൈന്യം അന്ന് വ്യക്തമാക്കിയിരുന്നുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.