പാലക്കാട് ചിറ്റൂരില്‍ ശനി രാവിലെ 11 മുതല്‍ കാണാതായ ആറു വയസുകാരന്‍ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍. അനസ്-തൗഹിത ദമ്പതികളുടെ മകന്‍ സുഹാന്‍ ആണ് മരിച്ചത്. കുട്ടിയെ കണ്ടെത്താനായി ഇന്നലെ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
|
ഇന്നലെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് കാണിച്ച കുളത്തില്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സഹോദരനുമായി പിണങ്ങി ഇന്നലെ 11 ഓടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു.
സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സുഹാന്റെ അമ്മ തൗഹിത നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്.
ALSO READ: പാരാഗ്ലൈഡര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു; വിനോദസഞ്ചാരിക്ക് പരിക്ക്





