13
Jan 2026
Mon
13 Jan 2026 Mon
Actor Punnapra Appachan passed away-NewsTagLive

നടന്‍ പുന്നപ്ര അപ്പച്ചന്‍(77) അന്തരിച്ചു. വീണതിനെ തുടര്‍ന്ന് തലയിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965 ല്‍ ഉദയ സ്റ്റുഡിയോ നിര്‍മിച്ച് സത്യന്‍ നായകനായ ‘ഒതേനന്റെ മകന്‍’ എന്ന ചിത്രമാണ് അപ്പച്ചന്റെ ആദ്യ ചിത്രം. മഞ്ഞിലാസിന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യുന്നത്. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചന്‍ തിളങ്ങിയത്.

അനന്തരം മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളിലും അപ്പച്ചന്‍ വേഷമിട്ടു. ദി കിങ് എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. എല്‍ഐസി ചീഫ് ഏജന്റായിരുന്നു. ജെ അല്‍ഫോന്‍സ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.

ALSO READ: ആന്റണി രാജു എംഎല്‍എയെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി