കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വിഷം തുപ്പി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. കാന്തപുരം നേതൃത്വം നല്കിയ കേരളയാത്രയെ പ്രകീര്‍ത്തിച്ച് മന്ത്രി പി.രാജീവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ശശികലയുടെ അധിക്ഷേപം.
|
‘സഖാവേ മൊയ്ല്യാര് മനുഷ്യര്‍ക്കൊപ്പം തന്നെയാ.. പക്ഷേ മനുഷ്യക്കടത്തു കൂടി ഉണ്ടെയെന്ന് അന്വേഷിക്കണേ’- എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി എന്ന വാര്‍ത്തയുടെ പോസ്റ്ററും കൂടെ പങ്കുവെച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് 23 കുട്ടികളുമായി രണ്ടുപേര്‍ പാലക്കാട് ഒലവക്കോട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കുട്ടികളുടെ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി.
ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളായ 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ രണ്ടുമാസത്തെ കോഴ്സിനായാണ് എത്തിയെതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഈ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന് മനുഷ്യക്കടത്ത് ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ശശികല ആവശ്യപ്പെടുന്നത്.
നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് മനുഷ്യന്റെ സവിശേഷതയും. ഈ യാത്ര ചര്‍ച്ച ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണെന്ന് പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വര്‍ഗ്ഗീയ ലഹളകളൊന്നുമില്ലാത്ത പത്തുവര്‍ഷമാണ് കേരളം പിന്നിടുന്നത്. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ പദവിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകള്‍ക്കതീതമായി മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന ഇന്നത്തെ കേരളത്തിന്റെ വികാരം തന്നെയാണ് ഈ യാത്രയിലും പ്രതിഫലിക്കുന്നതെന്നും പി രാജീവ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.


