23
Jan 2026
Sat
23 Jan 2026 Sat
Central Motor vehicle law amendment strictly imposed in Kerala

ഭേദഗതി ചെയ്ത സെന്‍ട്രല്‍ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ കേരളത്തിലും കര്‍ശനമാക്കി. വാഹന്‍ ചലാന്‍ സംവിധാനമാണ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ള പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചലാന്‍ തുക അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും. കുടിശ്ശിക അടയ്ക്കാതെ ഉടമസ്ഥാവകാശ മാറ്റം, വിലാസമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ ഒരു സേവനങ്ങളും നല്‍കില്ല. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആര്‍സി ഉടമയ്‌ക്കെതിരേയാണ് എല്ലാവിധ നിയമനടപടികളും സ്വീകരിക്കും. മറ്റാരെങ്കിലുമാണ് വാഹനമോടിച്ചിരുന്നതെങ്കിലും അത് തെളിയിക്കാനുള്ള ബാധ്യതയും വാഹന ഉടമയ്ക്കായിരിക്കും.

ഭേദഗതി ചെയ്ത ചട്ടങ്ങളുടെ വിശദാംശങ്ങള്‍

1. 2026 ജനുവരി 1 മുതല്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 5 ചലാനോ അതിലധികമോ ലഭിച്ചാല്‍ അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വയമേവ അയോഗ്യമായി പ്രഖ്യാപിക്കും.

2. ഒരു ചലാന്‍ നല്‍കിയാല്‍, 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം.

3. ചലാന്‍ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കല്‍ ഒഴികെ, പരിവാഹന്‍ സൈറ്റില്‍ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വര്‍ഗമാറ്റം, പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.

4. കുടിശ്ശിക ചലാന്‍ ഉള്ള വാഹനങ്ങള്‍, ചലാന്‍ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചിരുത്താന്‍ അധികാരമുള്ളതാണ്.

5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആര്‍.സി. ഉടമയ്ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാല്‍, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.)

6. ഒരു വ്യക്തിക്ക് ചലാന്‍ ചോദ്യം ചെയ്യണമെങ്കില്‍, അയാള്‍ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.

ALSO READ: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17കാരിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍