22
Jan 2026
Sun
22 Jan 2026 Sun
mv govindan sir kerala

എസ്‌ഐആര്‍ പട്ടികയില്‍ ഒഴിവാക്കപ്പെടുന്നതുപോലെ തന്നെ ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലും ദുരൂഹത. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും ബിഎല്‍ഒമാര്‍ അറിയാതെയുമാണ് പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പകര്‍പ്പ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലഭ്യമാകുന്നില്ല. ഇത് അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. കാരണം കമീഷന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായി കാണപ്പെടുന്ന നമ്പര്‍ 26 ലക്ഷത്തിലധികമാണ്. ഇത്രയും വോട്ടര്‍മാര്‍ എങ്ങനെയാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടത് എന്ന കാര്യം സംശയമാണുണ്ടാക്കുന്നത്.

ഓരോ മണ്ഡലത്തിലും 25,000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. ചില മണ്ഡലങ്ങളുടെ പ്രത്യേക പരിശോധന നടത്തിയപ്പോള്‍ ബോധപൂര്‍വമായ ചില നീക്കങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടായിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ ബിഎല്‍ഒമാരുടെ വെരിഫിക്കേഷന്‍ നടത്തി മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളൂ എന്ന് മുമ്പേ പറഞ്ഞിരുന്നതാണ്. എന്നാല്‍ അവര്‍ ഈ കാര്യങ്ങളൊന്നും അറിയുന്നേയില്ല.

ALSO READ: അമേരിക്കന്‍ പടയൊരുക്കം ശക്തം; ഇസ്രായേലില്‍ അതീവ ജാഗ്രത; ഖാംനഇ സുരക്ഷിത താവളത്തിലേക്ക് മാറി

വെരിഫിക്കേഷന്‍ സമയത്ത് ബിഎല്‍ഒമാര്‍ക്ക് അറിയിപ്പ് നല്‍കുന്നില്ല. അങ്ങനെ വ്യാപകമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളുടെ വോട്ട് ഒരു സര്‍ട്ടിഫിക്കറ്റുമില്ലാതെ ഉള്‍ച്ചേര്‍ക്കപ്പെടുന്നു എന്ന പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് വളരെ ഗൗരവപൂര്‍ണമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഒഴിവാക്കപ്പെടുന്നതുപോലെ ഉള്‍ച്ചേര്‍ക്കപ്പെടുന്നതിലും ദുരൂഹതയുണ്ട്.

ബിഎല്‍ഒമാര്‍ അറിയാതെ, വിവരങ്ങള്‍ നല്‍കാതെ ആളുകളെ ചേര്‍ക്കുന്ന സ്ഥിതി ആശങ്ക ജനിപ്പിക്കുന്നു. അതിനാല്‍ ലിസ്റ്റ് കൃത്യമായി പ്രസിദ്ധീകരിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.