13
Feb 2026
Fri
13 Feb 2026 Fri
missing 24 year old womans nude dead body found from boy friends house

കാണാതായ 24കാരിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കാമുകന്റെ പൂട്ടിയിട്ട വീട്ടില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. എംബിഎ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുണ്ടായിരുന്നു. യുവതിയുടെ കാമുകനും എംബിഎ വിദ്യാര്‍ഥിയുമായ പീയുഷ് ധനോട്ടിയയെ കാണാനില്ല. ഇരുവരും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കോളജിലെ വാട്‌സ്ആപ്പില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്നേദിവസം തന്നെയാണ് യുവതി കൊല്ലപ്പെട്ടതും. അശ്ലീലവീഡിയോ പ്രചരിച്ച കാര്യം യുവതിയുടെ വീട്ടുകാരെ കോളജ് അധികൃതര്‍ വിളിച്ചറിയിച്ചിരുന്നു. സംഭവദിവസം പീയുഷിന്റെ പിറന്നാള്‍ ആഘോഷത്തിനു പോകുമെന്ന് യുവതി വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി 11ന് തിരികെ വരുമെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ യുവതി തിരികെ വരികയുണ്ടായി. ആ രാത്രിയാണ് ഇരുവരുടെയും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവതിയുടെ മുഖം ദൃശ്യമാവുന്ന രീതിയിലും ഒപ്പമുണ്ടായിരുന്ന പീയുഷിന്റെ മുഖം ഇമോജികള്‍ കൊണ്ട് മറച്ച നിലയിലുമായിരുന്നു വീഡിയോ ഉണ്ടായിരുന്നത്.

മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച രാത്രിയോടെ പോലീസുകാരന്‍ പീയുഷ് താമസിച്ചിരുന്ന വാടകവീട്ടിലെത്തിയെങ്കിലും ഇത് അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ മടങ്ങിപ്പോയി. വെള്ളിയാഴ്ച ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

അഴുകിയ നിലയിലായിരുന്ന മൃതദേഹം തിരിച്ചറിയാന്‍ യുവതിയുടെ ബന്ധുക്കളെ സഹായിച്ചത് പെണ്‍കുട്ടി ധരിച്ചിരുന്ന സോക്‌സ് ആണ്. പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ബുധനാഴ്ച തന്നെ മുറി തുറന്നുപരിശോധിക്കാമായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഒളിവില്‍ പോയ യുവാവിനെ പിടികൂടിയാല്‍ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

ALSO READ: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിയടക്കം ഏഴുപേര്‍ മരിച്ചു