കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
|
മികച്ച പച്ചക്കറി കൃഷി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന. ഏലിയാസ് സബ്സിഡിക്ക് വേണ്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, രേഖകളിലെ നൂലാമാലകള്‍ കാരണം അത് കിട്ടാന്‍ വൈകി. വിഷം കഴിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് ഈ പണം ബാങ്ക് അക്കൗണ്ടിലെത്തിയത്.
അതേസമയം, നൂല്പുഴയില് സപ്ലൈകോയ്ക്ക് നെല്ല് നല്‍കിയതില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ട് മാസത്തെ കുടിശ്ശികയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. നൂല്‍പ്പുഴ കൃഷിഭവന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് 209 കര്‍ഷകരാണ് സപ്ലൈകോയ്ക്ക് നെല്ല് നല്കി പണത്തിനായി കാത്തിരിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


