TVK rules out alliance with BJP ചെന്നൈ: എന്ത് വന്നാലും ബിജെപിയുമായി കൂട്ടുചേരില്ലെന്ന് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെങ്കിലും ഈ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കി.
|
‘മുമ്പ് ബിജെപി സമ്മര്‍ദം ചെലുത്തിയിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് അവര്‍ അത് തുടങ്ങിയിരിക്കുന്നത്. പല വഴികളിലൂടെ അവര്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചു. അത് സിബിഐ അന്വേഷണം വരെയും, വിജയിയുടെ ചിത്രം (ജനനായകന്‍) തടയുന്നിടം വരെയും എത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ക്ക് അറിയാമല്ലോ”- അരുണ്‍ രാജ് പറഞ്ഞു. വര്‍ഗീയ ശക്തികളുമായി യാതൊരു സഖ്യവുമില്ലെന്ന് മഹാബലിപുരത്തെ പാര്‍ട്ടി പരിപാടിയില്‍ വിജയ് നടത്തിയ പരാമര്‍ശം ജനറല്‍ സെക്രട്ടറി ആവര്‍ത്തിക്കുകയും ചെയ്തു.
‘വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി പ്രഖ്യാപിക്കാന്‍ വലിയ ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നത്” അരുണ്‍ രാജ് പറഞ്ഞു.
ഡിഎംകെ സഖ്യചര്‍ച്ചകള്‍ നേരത്തെയാക്കിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ ഭയന്നാണെന്ന് അരുണ്‍ രാജ് പരിഹസിച്ചു. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ സിബിഐ ചോദ്യം ചെയതിരുന്നു. വിജയിയുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് മുടക്കാനുള്ള ശ്രമമായിരുന്നു പിന്നീട് വന്നത്. സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ചായിരുന്നു കളികള്‍. നിലവില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പടം റിലീസ് ആവില്ലെന്നാണ് അറിയുന്നത്.
ഈ സമ്മര്‍ദങ്ങളെല്ലാം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്നാണ് അരുണ്‍ രാജ് അവകാശപ്പെടുന്നത്. ജനുവരി 12നാണ് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായത്.





