26
Feb 2026
Thu
26 Feb 2026 Thu
accused arrested for blackmailing lovers by recording their nude photos

കാസര്‍കോട്ട് കമിതാക്കളുടെ നഗ്നദൃശ്യം പകര്‍ത്തി പണം തട്ടിയ പ്രതിയെ ബംഗളുരുവിലെത്തി പിടികൂടി മഞ്ചേശ്വരം പോലീസ്. ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമായെയാണ് (33) ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 14ന് ഉച്ചയ്ക്ക് 12ന് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാല്‍ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെണ്‍ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇവരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്‌നുദ്ദീന്‍ ഉള്‍പ്പെടുന്ന സംഘം യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്‌ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തി. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈല്‍ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് യുവാവും യുവതിയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തേ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൊയ്‌നുദ്ദീന്‍ വനിതാ സിവില്‍ പോലീസ് ഓഫിസറെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ സിപിഒയുടെ കൈവിരല്‍ ഒടിഞ്ഞിരുന്നു. മഞ്ചേശ്വരം പിടാരര് മൂലയില്‍ ഹാരിസ് (40), ബഡാജെ കജൂര്‍ മാലിയിലെ ടി.കെ. മുഹമ്മദ് ഫൈസര്‍ (43) എന്നിവരാണ് കേസില്‍ നേരത്തേ അറസ്റ്റിലായവര്‍.

ALSO READ: ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണുമരിച്ചു