25
Mar 2026
Mon
ഇറാനില്‍ മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന് ഇസ്രായേല്‍. വന്‍ തോതില്‍ ഇറാന്റെ ഭാഗത്തു നിന്ന് പ്രത്യാക്രമണം നേരിടുന്നതിനിടെയാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സി(ഐഡിഎഫ്)ന്റെ വിശദീകരണം. ഇന്ന് ജറുസലേമിലടക്കം ഇറാന്റെ മിസൈലുകള്‍ പതിച്ചിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
|
ജറുസലേമിനു സമീപത്ത് ബേട് ഷെമേഷിലാണ് ഇറാന്‍ മിസൈല്‍ പതിച്ചത്. ഇവിടുത്തെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ആയിരക്കണക്കിന് ടാര്‍ഗറ്റുകള്‍ കൂടി ഇറാനില്‍ ഇനിയും ലക്ഷ്യമാക്കാനുണ്ടെന്നും ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.
ഇറാന്റെ മിസൈല്‍ ശേഷി നശിപ്പിക്കാനാണ് ഐഡിഎഫ് ശ്രമം. എന്നാല്‍ യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ട ശേഷവും ഇറാനില്‍ നിന്നുള്ള ആക്രമണത്തിന് കുറവുവന്നിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





