കേരള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 33 മണ്ഡലങ്ങളുടെ പട്ടികയാണ് സംസ്ഥാന പ്രസിഡന്റ് പി എ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. മുന്നണികള്‍ ഉറ്റുനോക്കുന്ന മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ബാക്കി മണ്ഡലങ്ങളില്‍ ശനിയാഴ്ച്ച പ്രഖ്യാപനം വരുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
|
ഒരു മുന്നണിയുമായും സഖ്യമില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്ക്കാണ് എസ്ഡിപിഐ മല്‍സരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പട്ടിക കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026
കാസർകോട്
1) കാസർകോട്- സി.എ സവാദ് (കാസര്‍കോട് ജില്ലാ പ്രസിഡന്റ്)
കണ്ണൂര്‍
2) കല്ല്യാശ്ശേരി – കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
3) തലശ്ശേരി – എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)
4) മട്ടന്നൂര്‍ – ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്)
5) ഇരിക്കൂര്‍ – എം.ജെ മാത്യു (കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം)
മലപ്പുറം
6) മലപ്പുറം – അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്)
7) വള്ളിക്കുന്ന് – ഡോ. കെ.കെ.എന്‍ കുറുപ്പ്
8) കോട്ടക്കല്‍ – അഡ്വ. മജീദ് മാറാക്കര
9) ഏറനാട് – യൂസുഫ് ചെമ്മല (മലപ്പുറം ജില്ലാ കമ്മിറ്റി അംഗം)
10) മങ്കട – ഡോ. സി.എച്ച് അഷ്‌റഫ് (സംസ്ഥാന കമ്മിറ്റി അംഗം)
11) പൊന്നാനി – അന്‍വര്‍ പഴഞ്ഞി (മലപ്പുറം ജില്ലാ പ്രസിഡന്റ്)
12) തവനൂര്‍ – അബ്ദുല്‍ ജലീല്‍ (തവനൂര്‍ മണ്ഡലം പ്രസിഡന്റ്)
13) കൊണ്ടോട്ടി – അബ്ദുല്‍ ഖാദര്‍ എസ് ബിച്ചാവ (മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്)
പാലക്കാട്
14) പട്ടാമ്പി – എസ്.പി അമീര്‍ അലി (സംസ്ഥാന കമ്മിറ്റി അംഗം)
15) തൃത്താല – ഷഹീര്‍ ചാലിപ്പുറം (പാലക്കാട് ജില്ലാ പ്രസിഡന്റ്)
16) നെന്മാറ – അന്‍വര്‍ സാദിഖ് (നെന്മാറ മണ്ഡലം പ്രസിഡന്റ്)
17) മണ്ണാര്‍ക്കാട് – അഷിത നജീബ് (WIM പാലക്കാട് ജില്ലാ പ്രസിഡന്റ്)
തൃശൂര്‍
18) ഗുരുവായൂര്‍ – KV അബ്ദുൽ നാസർ പരൂർ (ജില്ലാ പ്രസിഡന്റ്)
19) ചേലക്കര – പി.ആര്‍ വിനോദ് കുമാർ
20) മണലൂര്‍ – ദിലീഫ് അബ്ദുല്‍ ഖാദര്‍ (മുന്‍ ജില്ലാ കമ്മിറ്റി അംഗം)
21) കൈപമംഗലം – എഎം മുഹമ്മദ് റിയാസ് (ജില്ലാ സെക്രട്ടറി)
എറണാകുളം
22) കൊച്ചി – അനീഷ് മട്ടാഞ്ചേരി (STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി)
23) തൃക്കാക്കര – അലോഷ്യസ് കൊള്ളന്നൂര്‍ (എറണാകുളം ജില്ലാ കമ്മിറ്റി അംഗം)
24) പറവൂര്‍ – വി.എം ഫൈസല്‍ (സംസ്ഥാന കമ്മിറ്റി അംഗം)
25) മൂവാറ്റുപുഴ – റോയ് അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
26) പിറവം – ബാബു മാത്യു വേങ്ങൂര്‍ (എറണാകുളം ജില്ലാ സെക്രട്ടറി)
ഇടുക്കി
27) തൊടുപുഴ – അഫ്‌സല്‍ എം.ബി (ഇടുക്കി ജില്ലാ സെക്രട്ടറി)
കോട്ടയം
28) കോട്ടയം – ജോണ്‍സണ്‍ കണ്ടച്ചിറ (സംസ്ഥാന സെക്രട്ടറി)
29) ചങ്ങനാശ്ശേരി – അല്‍ത്താഫ് ഹസ്സന്‍ (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്)
കൊല്ലം
30) ചടയമംഗലം – ഷറാഫത്ത് മല്ലം (കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്)
തിരുവനന്തപുരം
31) ആറ്റിങ്ങല്‍ – ജയരാജന്‍ എം (യങ് ഡെമോക്രാറ്റ്സ് ദേശീയ ജോ. കൺവീനർ )
32) നെടുമങ്ങാട് – സിയാദ് കണ്ടല (തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്)
മഞ്ചേശ്വരത്ത് മല്‍സരിക്കാനാണ് തീരുമാനം. ഇത് ഉള്‍പ്പെടെയുള്ള ബാക്കി മണ്ഡലങ്ങളില്‍ ശനിയാഴ്ച്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
എസ്ഡിപിഐ-സിപിഎം രഹസ്യ ധാരണയുണ്ടെന്ന ആരോപണ സംസ്ഥാന പ്രസിഡന്റ് തള്ളി. തലശ്ശേരിയില്‍ കാരായി രാജന്റെ മല്‍രവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ പല തിരഞ്ഞെടുപ്പുകളിലും മല്‍സരിച്ചിട്ടുണ്ട്. കാരായി സഹോദരന്മാര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചിട്ടുണ്ട്. എസ്ഡിപിഐ ആ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നുവെങ്കില്‍ മാത്രമേ അത്തരമൊരു ആരോപണത്തിന് പ്രസക്തിയുള്ളു.
അവിടെ ശക്തനായ സ്ഥാനാര്‍ഥിയെയാണ് എസ്ഡിപിഐ രംഗത്തിറക്കിയിട്ടുള്ളത്. സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ എസി ജലാലുദ്ദീന്‍ ആണ് അവിടെ മല്‍സരിക്കുന്നത്. കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മുനിസിപ്പാലിറ്റിയിലേക്ക് മല്‍സരിച്ചപ്പോള്‍ പിന്തുണക്കാത്തവരാണ് എസ്ഡിപിഐയെ ഉപദേശിക്കാന്‍ വരുന്നത്. ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവത് യുഡിഎഫിന് വേണ്ടിയുള്ള കളി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വളരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ അവര്‍ ഒന്നാം സ്ഥാനത്തുണ്ട്. പല സംസ്ഥാനങ്ങളും ബിജെപിയുടെ കൈയിലാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ മാറി നില്‍ക്കണമെന്നു പറഞ്ഞാല്‍ അവിടെയൊന്നും മല്‍സരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവും. എന്നാല്‍, കേരള വിരുദ്ധ പാര്‍ട്ടിയായ ബിജെപി തോല്‍ക്കണം എന്ന താല്‍പര്യം എസ്ഡിപിഐക്കുണ്ട്. അത് എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ടാവണം.
ഇന്ന മുന്നണി വരണം എന്നൊന്നും എസ്ഡിപിഐ പറയുന്നില്ല. ഭരണവിരുദ്ധ വികാരം ഉണ്ട് എന്ന അഭിപ്രായം ഇല്ല. എന്നാല്‍, ആഭ്യന്തര വകുപ്പിനെ കുറിച്ച് വലിയ പരാതികളുണ്ട്. അതിന് പരിഹാരമുണ്ടാവണം. എംപിമാര്‍ രാജിവച്ച് എംഎല്‍എ സ്ഥാനത്തേക്ക് മല്‍സരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




