19
Mar 2026
Thu
19 Mar 2026 Thu
Kuwaiti refinery attacked by drones

കുവൈത്തിലെ നാഷനല്‍ പെട്രോളിയം കമ്പനിയുടെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. രണ്ട് ഡ്രോണുകളാണ് എണ്ണശുദ്ധീകരണ ശാലകളില്‍ പതിച്ചതെന്നും ഇതേത്തുടര്‍ന്ന് തീപിടിത്തമുണ്ടായതായും മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 മണിക്കൂറിനിടെ 18 ഡ്രോണുകളാണ് കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം കണ്ടെത്തിയതെന്നും ഇതില്‍ 13 എണ്ണം തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ എണ്ണകേന്ദ്രങ്ങള്‍ യുഎസും ഇസ്രായേലും ലക്ഷ്യമിട്ടതിനു പിന്നാലെയാണ് മേഖലയിലെ യുഎസിന്റെ വ്യോമതാവളങ്ങള്‍ക്കു പുറമേ ഗള്‍ഫ് മേഖലയിലെ എണ്ണശുദ്ധീകരണ ശാലകളിലേക്ക് കൂടി ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരിക്കുന്നതിനാല്‍ ലോകത്തുടനീളം എണ്ണ, പ്രകൃതി വാതക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ALSO READ: യുഎസിന്റെ പോര്‍വിമാനം വീഴ്ത്തി ഇറാന്‍; ഇസ്രായേലിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ മിസൈലാക്രമണം