16
Mar 2026
Fri
16 Mar 2026 Fri
SDPI NANNILAM SEAT

Nannilam seat allotted to SDPI ഡിഎംകെ മുന്നണി പ്രവേശനം ലഭിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് അനുവദിച്ചു. തിരുവാരൂര്‍ ജില്ലയിലെ നന്നിലം മണ്ഡലത്തിലാണ് എസ്ഡിപിഐ മല്‍സരിക്കുകയെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പാര്‍ട്ടി മൂന്ന് സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മൂന്ന് തവണയായി അണ്ണാ ഡിഎംകെയിലെ കാമരാജ് ആര്‍ വിജയിച്ചിരുന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണ 4,424 വോട്ടിനാണ് കാമരാജ് ഇവിടെ ജയിച്ചത്. ഡിഎംകെയിലെ ജോതിരാമന്‍ എസ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. കാമരാജിന് 1,03,637 (47.0ശതമാനം) വോട്ടുകളും ജോതിരാമന് 99,213 (44.9 ശതമാനം) വോട്ടുകളും ലഭിച്ചു. നാം തമിളര്‍ കച്ചിയിലെ ഫാത്തിമ ഫര്‍ഹാന 13,419 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

ALSO READ: ഡിഎംകെ സഖ്യത്തില്‍ എസ്ഡിപിഐ 3 സീറ്റുകള്‍ ആവശ്യപ്പെട്ടു; ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമില്ല: നെല്ലൈ മുബാറക്

ഡിഎംകെയുടെ ഉദയ സൂര്യന്‍ ചിഹ്നത്തിലാണ് എസ്ഡിപിഐ ജനവിധി തേടുക. ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഡിഎംകെ നിര്‍ബന്ധിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് ഔദ്യോഗിക ചിഹ്നമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പരിചിതമായ ചിഹ്നം എന്ന നിലയിലാണ് ഉദയ സൂര്യനില്‍ തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വിഎംഎസ് മുഹമ്മദ് മുബാറക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നന്നിളം മണ്ഡലത്തില്‍ 2001ല്‍ സിപിഎമ്മും അതിന് മുമ്പ് മൂന്ന് തവണ ഡിഎംകെയും വിജയിച്ചിരുന്നു. ഇത്തവണ സിപിഎം ഡിഎംകെ സഖ്യത്തിലാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇതേ സഖ്യത്തിലാണ്.