04
Apr 2026
Fri
04 Apr 2026 Fri
Over 100 US legal experts condemn strikes on Iran as war crimes

ഇറാനില്‍ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നവയാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിയമവിദഗ്ധര്‍. യുഎസ്, ഇസ്രായേല്‍ സൈനിക അക്രമത്തെ അപലപിച്ച് 100ലേറെ നിയമവിദഗ്ധര്‍ ഒപ്പുവച്ച തുറന്ന കത്തും പ്രസിദ്ധീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് സേനയുടെ പെരുമാറ്റവും ഡോണാല്‍ഡ് ട്രംപ് അടക്കമുള്ള മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകളും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഉയര്‍ത്തുന്നതെന്ന് കത്തില്‍ പറയുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമോ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് വിശ്വസനീയമായ തെളിവുകളോ ഇല്ലാതെയായിരുന്നു ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനെതിരേ യുദ്ധം തുടങ്ങിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു രാജ്യത്തിനെതിരായ സൈനിക നടപടികള്‍ സ്വയം പ്രതിരോധത്തിനോ അല്ലെങ്കില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നല്‍കുന്ന സാഹചര്യങ്ങളിലാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ സുരക്ഷാ കൗണ്‍സില്‍ അനുമതി നല്‍കുകയോ ഇറാന്‍ ഇസ്രായേലോ യുഎസോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.
യുദ്ധം തുടങ്ങിയ ആദ്യദിവസം തന്നെ ഇറാനിലെ മിനാബിലെ സ്‌കൂള്‍ ആക്രമിച്ച് കുട്ടികളടം 175 പേരെ വധിച്ചതും ആശുപത്രികള്‍ക്കും ജലശുദ്ധീകരണ ശാലകള്‍ക്കും ഊര്‍ജ ഉല്‍പ്പാദന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതും കത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ALSO READ: