08
Apr 2026
Wed
08 Apr 2026 Wed
BJP filed complaint against Saranya who went missing in Kudagu during trek

കര്‍ണാടകയിലെ കുടകില്‍ തടിയണ്ടമോല്‍ മലയില്‍ ട്രക്കിങ് നടത്തുന്നതിനിടെ കാണാതാവുകയും നാലുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയും ചെയ്ത മലയാളി യുവതി ജി എസ് ശരണ്യമോള്‍ക്കെതിരേ പരാതിയുമായി ബിജെപി നേതാക്കള്‍ പോലീസിനെ സമീപിച്ചു. ഐടി ജീവനക്കാരിയായ ശരണ്യയുടെ കാണാതാവല്‍ വിശദമായി അന്വേഷിക്കണമെന്നും തിരച്ചിലില്‍ സര്‍ക്കാരിനു സാമ്പത്തികനഷ്ടമുണ്ടായതായും ബിജെപിയുടെ കുടക് ജില്ലാ നേതൃത്വം പരാതിയില്‍ ആവശ്യപ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ കാണാതാവലിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സംശയകരമാണെന്നും ഇതാണ് പരാതിക്ക് കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കാണാതാവല്‍ യുവതിയുടെ നാടകമാണെന്നും ഇതിലൂടെ സര്‍ക്കാരിന് നഷ്ടങ്ങളുണ്ടായെന്നും വിഷയത്തില്‍ വ്യക്തതയും സുതാര്യതയും പൊതുജനങ്ങളുടെ അവകാശമാണെന്നും പരാതിയില്‍ പറയുന്നു.

ശരണ്യ പ്രസിദ്ധി ലഭിക്കുന്നതിന് നടത്തിയ നാടകമാണ് വഴിതെറ്റലെന്നും കാട്ടില്‍ കുടുങ്ങി നാലുദിവസത്തിനു ശേഷം രക്ഷപ്പെട്ടെത്തിയ ആളുടെ പെരുമാറ്റ രീതികളോ മുഖഭാവമോ ആയിരുന്നില്ല യുവതിക്കുണ്ടായിരുന്നതെന്നും മലയാളികള്‍ അടക്കമുള്ള അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. യാതൊരുവിധ ക്ഷീണമോ പരിഭ്രാന്തിയോ ഇല്ലാതെ വളരെ ശാന്തയായിട്ടായിരുന്നു ശരണ്യ കാണപ്പെടുന്നതെന്നും ശ്രമിച്ചാല്‍ ജനവാസമേഖലയിലേക്ക് ശരണ്യക്ക് എത്തപ്പെടാമായിരുന്നുവെന്നും പര്‍വതാരോഹ രംഗത്തെ പരിചയസമ്പന്നര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

കോഴിക്കോട് നാദാപുരം സ്വദേശിയാണ് ശരണ്യ. ട്രക്കിങ്ങിനിടെ വഴിതെറ്റുകയും കാട്ടില്‍ ഒറ്റപ്പെട്ടുപോവുകയുമായിരുന്നുവെന്ന് ശരണ്യ പറഞ്ഞു. ഒരു പാറയുടെ പുറത്താണ് കഴിഞ്ഞത്. അരുവിയില്‍ നിന്ന് കുപ്പിയില്‍ വെള്ളം ശേഖരിച്ച് കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. ഫോണിന്റെ ചാര്‍ജ് തീര്‍ന്നതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനായില്ലെന്നും ശരണ്യ പറഞ്ഞിരുന്നു. വഴിതെറ്റിയെന്നും വിവരം അധികൃതരെ അറിയിക്കാനും ശരണ്യ താന്‍ റൂമെടുത്തിരുന്ന ഹോം സ്‌റ്റേ ഉടമയെ ആദ്യം തന്നെ വിളിച്ചറിയിച്ചിരുന്നു. ഇതിനു ശേഷമാണ് ഫോണ്‍ ഓഫായി പോയത്.

ALSO READ: വെടിനിര്‍ത്തലിന് ഇറാന്‍ മുന്നോട്ടുവച്ച 10 ഇന നിര്‍ദേശങ്ങളില്‍ വെള്ളിയാഴ്ച പാകിസ്താനില്‍ ചര്‍ച്ച