15
Apr 2026
Wed
സോഷ്യല്‍ മീഡിയ താരം കോഴിക്കോട് ഫറാഖ് സ്വദേശി റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡന്‍സിയില്‍ നിന്നാണ് യുവതിയെ പിടികൂടിയത്.
|
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരും യുവതിക്കൊപ്പം പിടിയിലായി. ഇവരില്‍ നിന്ന് 3.58 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി സംഘം വാടകയ്ക്ക് മുറി എടുത്ത് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2025 ജൂലൈയിലാണ് റിന്‍സ് മുമ്പ് എംഡിഎംഎയുമായി പിടിയിലായത്. സിനിമാ മേഖലയില്‍ അടക്കം ലഹരി എത്തിച്ചു നല്‍കുകയാണ് റിന്‍സിയുടെ രീതിയെന്ന് പോലീസ് പറയുന്നു.




