24
Apr 2026
Fri
24 Apr 2026 Fri
mother saves son from paralysis after he collapses after Gym session

ജിമ്മിലെ പരിശീലനശേഷം തളര്‍ന്നുവീണ യുവാവിനെ പക്ഷാഘാതത്തില്‍ നിന്നു രക്ഷിച്ചത് അമ്മയുടെ കരുതല്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭാരം ഉയര്‍ത്തിയുള്ള പരിശീലനശേഷം വീട്ടില്‍ മടങ്ങിയെത്തിയ 23കാരനായ ഓം ഭോയറാണ് തളര്‍ന്നുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സമയം യുവാവിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. നഴ്‌സായ ഇവര്‍ക്ക് മകന്റെ അവസ്ഥ പക്ഷാഘാതമാണെന്നു മനസ്സിലായി. ഉടന്‍ തന്നെ അവര്‍ മകനുമായി ആശുപത്രിയിലേക്ക് പഞ്ഞു.

ഇവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോവാസ്‌കുലര്‍ ചികില്‍സാരീതിയിലൂടെ ഈ രക്തം നീക്കം ചെയ്യുകയും യുവാവിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ALSO READ: എല്ലാ പരിധിയും വിട്ട് ചൂട്; മലപ്പുറത്ത് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റു