മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ ഗുരുതരമായി രിക്കേറ്റ് ചികില്‍സയിലിരുന്ന കരാറുകാരന്‍ സതീശന്‍(46)മരിച്ചു. ശരീരത്തിന്റെ 90ശതമാനവും പൊള്ളലേറ്റ സതീശന്റെ ജീവന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.
|
അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് രംഗത്തേക്ക് കടന്നുവന്നത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകള്‍ ചെയ്ത് മേഖലയില്‍ കഴിവുതെളിയിച്ചയാളാണ് സതീശന്‍. 15 പേര്‍ വെടിപ്പുര ദുരന്തത്തില്‍ മരിച്ചതായാണ് വിലയിരുത്തല്‍. നിരവധി പേര്‍ ചികില്‍സയില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം നടത്തിയ തിരച്ചിലില്‍ പാടത്തുനിന്ന് ദുരന്തത്തില്‍ പെട്ട തൊഴിലാളിയുടെ കരിഞ്ഞ തല കണ്ടെടുത്തിരുന്നു. ഒട്ടേറെ ശരീരഭാഗങ്ങളാണ് പാടത്തുനിന്ന് ദുരന്തദിവസവും പിറ്റേന്നുമായി അധികൃതര്‍ നീക്കം ചെയ്തത്.
ALSO READ: ആം ആദ്മി എംപിമാര്‍ കൂട്ടത്തോടെ ബിജെപിയില്‍



