23
Apr 2026
Thu
23 Apr 2026 Thu

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന് പോളിങ് ബൂത്തില്‍ വച്ചു കുത്തേറ്റു. വിരമിച്ച സൈനികനാണ് പോലീസുകാരനെ ആക്രമിച്ചത്. മയിലാഡുതുറൈ ജില്ലയിലെ പൂംപുഹര്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ പോളിങ് ബൂത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുത്തലം പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിഗ്നേഷിന് ആക്രമണത്തില്‍ കഴുത്തിലും രണ്ടു കൈകളിലും പരിക്കേറ്റു. പ്രഭാകരന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവര്‍ കൊണ്ടാണ് പ്രതി പോലീസുകാരനെ കുത്തിയത്. കുത്തേറ്റ മുറിവിനു തുന്നലുകള്‍ വേണ്ടിവന്നതായും പോലീസുകാരന്‍ സുഖം പ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

ALSO READ: കോഴിക്കോട്ട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍