20
Apr 2026
Fri
20 Apr 2026 Fri
m swaraj and pratheesh

സിപിഎം നേതാവ് എം സ്വരാജും ഹിന്ദുഐക്യ വേദി നേതാവ് പ്രതീഷ് വിശ്വാനാഥും കൂടിക്കാഴ്ച്ച നടത്തിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. ദേശാഭിമാനി പത്രത്തിന്റെ ലോഗോ സഹിതമുള്ള കാര്‍ഡാണ് പ്രചരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ ഇത് കാര്യമായി ഏറ്റെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പ്രതീഷ് വിശ്വാനാഥ് തന്നെ കാണാന്‍ വന്നത് സൗഹൃദത്തിന്റെ പേരില്‍, അത് വിവാദമാക്കേണ്ട കാര്യമില്ല…’ എന്ന തലക്കെട്ടോട് കൂടിയുള്ള കാര്‍ഡില്‍ എം സ്വരാജിന്റെയും പ്രതീഷിന്റെയും ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ഈ കാര്‍ഡ് വ്യജമാണെന്ന് ദേശാഭിമാനി അറിയിച്ചു. അങ്ങിനെയൊരു കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നും ഇനിയൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും എം സ്വരാജും പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന ഐഡികള്‍ ഈ പോസ്റ്റര്‍ വ്യത്യസ്ഥ തലക്കെട്ടോട് കൂടി പ്രചരിപ്പിക്കുന്നുണ്ട്. എം സ്വരാജിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക