25
Apr 2026
Fri
25 Apr 2026 Fri
call 108 for seeking help for snake bite

പാമ്പ് കടിയേറ്റാല്‍ ആന്റിവെനത്തിനായി 108 ആംബുലന്‍സില്‍ വിളിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം. പ്രദേശത്ത് ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരം 108 ആംബുലന്‍സ് അധികൃതര്‍ നല്‍കും. സംസ്ഥാനത്ത് ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലന്‍സ് ടീമിന് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിളിച്ച് സഹായം തേടണമെന്നും ആന്റിവെനം തേടിയുള്ള അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കുട്ടികളടക്കം നിരവധി പേര്‍ പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി.

ALSO READ: ജഗതിയിലെ സ്പായിലെ ജീവനക്കാരികളും ഉടമകളും അറസ്റ്റില്‍