പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായ മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി പാകിസ്താനിലേക്ക് പോവാനിരുന്ന യുഎസ് ഉന്നത തല സംഘത്തിന്റെ യാത്ര പ്രസിഡന്റ് ട്രംപ് റദ്ദാക്കി. ഒരു ഫലവും കാണാത്ത ചര്‍ച്ചയ്ക്കായി 18 മണിക്കൂര്‍ നീണ്ട യാത്ര ചെയ്യേണ്ടതില്ലെന്നാണ് ട്രംപ് പറഞ്ഞത്. യാത്രയ്‌ക്കൊരുങ്ങിയ സംഘത്തെ അവസാന നിമിഷമാണ് ട്രംപ് തടഞ്ഞത്. അതേസമയം ഇറാന് ആവശ്യമുള്ളപ്പോള്‍ ഏതുസമയത്തും തങ്ങളെ വിളിക്കാമെന്നും ട്രംപ് പറഞ്ഞു.
|
അതേസമയം ഇറാനിലെ യുദ്ധം പുനരാരംഭിക്കുമെന്ന് ഉന്നതതല സംഘത്തിന്റെ പാക് യാത്ര റദ്ദാക്കിയതിന് അര്‍ഥമില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് തങ്ങള്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത്.
ഫെബ്രുവരി 28ന് ഇസ്രായേലിനൊപ്പം ചേര്‍ന്ന് യുഎസ് ഇറാനെതിരേ യുദ്ധം തുടങ്ങിവയ്ക്കുകയായിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെയടക്കം വധിച്ചെങ്കിലും വിജയം കാണാന്‍ യുഎസിനും ഇസ്രായേലിനും ആയില്ലെന്നു മാത്രമല്ല കനത്ത നാശനഷ്ടമാണ് ഇരുരാഷ്ട്രങ്ങള്‍ക്കും ഇറാന്‍ വരുത്തിവച്ചത്. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ സൈനികതാവളങ്ങളെല്ലാം ഇറാന്‍ ആക്രമിക്കുകയുണ്ടായി. ഇസ്രായേലിലും കനത്ത നാശമാണ് ഇറാന്‍ വിതച്ചത്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. ആഗോളതലത്തില്‍ ഇന്ധനപ്രതിസന്ധി ഉടലെടുക്കുകയും വില വര്‍ധിക്കുകയും ചെയ്തു. വിലക്ക് മറികടക്കാന്‍ നീക്കം നടത്തിയ നിരവധി കപ്പലുകള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
പാക് മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ യുഎസും ഇറാന്‍ വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടെങ്കിലും ലബനാനു നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മൂലം ഇറാന്‍ കരാറില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു.
ALSO READ: അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കട്ടപ്പന സ്വദേശി കുഴഞ്ഞുവീണു മരിച്ചു



