26
Apr 2026
Sun
26 Apr 2026 Sun
US may need billions of dollars to rapair bases which damaged in Iran attack

ഇറാന്‍ നശിപ്പിച്ച ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടത് നൂറുകണക്കിന് കോടി ഡോളറുകള്‍ വേണമെന്ന് റിപോര്‍ട്ട്. ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക ഫെബ്രുവരി 28ന് ഇറാനെ ആക്രമിച്ചതോടെയാണ് ഗള്‍ഫ് മേഖലയിലെ യുഎസിന്റെ സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ അതിശക്തമായ ആക്രമണം നടത്തിയത്. ഇവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളടക്കം ഈ ആക്രമണത്തില്‍ തകര്‍ന്നതോടെ ഇസ്രായേലിനും തിരിച്ചടി നേരിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴു രാജ്യങ്ങളിലെ യുഎസിന്റെ സൈനിക താവളങ്ങളാണ് ഇറാന്‍ ഇക്കാലയളവില്‍ ലക്ഷ്യമിട്ടത്. യുഎസിന്റെ ആയുധപ്പുരകളും കമാന്‍ഡ് സെന്ററുകളുമൊക്കെ ഈ ആക്രമണത്തില്‍ നശിക്കപ്പെടുകയുണ്ടായി. റഡാറുകളും അത്യാധുനിക ഡ്രോണുകളും വിമാനങ്ങളും ആശയവിനിമയ ഉപകരണങ്ങളും റണ്‍വേകളുമൊക്കെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.ഇതിനു പുറമേ ഇറാന്റെ തിരിച്ചടിയില്‍ യുഎസിന്റെ കോടിക്കണക്കിന് ഡോളറുകള്‍ വിലയുള്ള പോര്‍വിമാനങ്ങളും ഡ്രോണുകളും തകരുകയുണ്ടായി.

ഇറാന്‍ ആക്രമണത്തില്‍ മേഖലയിലെ സൈനിക താവളങ്ങളിലും മറ്റുമുണ്ടായ യഥാര്‍ഥ നാശനഷ്ടങ്ങള്‍ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ തകരാറുകളും മറ്റ് പരിഹരിക്കുന്നതിന് ബില്യന്‍കണക്കിന് ഡോളറുകള്‍ വേണ്ടിവരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഇറാനെതിരേ ട്രംപ് തുടങ്ങിവച്ച യുദ്ധത്തിന്റെ ഭാഗമായി 200 ബില്യന്‍ ഡോളര്‍ കൂടി പ്രതിരോധവകുപ്പ് യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ മാത്രം 11 ബില്യന്‍ ഡോളറാണ് യുഎസ് ചെലവഴിച്ചത്. യുദ്ധത്തിനു മുമ്പ് യുഎസിന്റെ പ്രതിരോധ ബജറ്റ് 1.5 ട്രില്യന്‍ ഡോളറാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. ഇതുവരെ 838.5 ബില്യന്‍ ഡോളറാണ് യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചത്.

ALSO READ: ഭര്‍ത്താവ് എസി വാങ്ങിനല്‍കാത്തതിന് യുവതി ജീവനൊടുക്കി