27
Apr 2026
Sun
27 Apr 2026 Sun
delivery agent shot killed by police constable in Delhi

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഡെലിവറി ഏജന്റിനെ വെടിവച്ചുകൊന്നു. ഡെലിവറി ഏജന്റിന്റെ ശരീരം തുളച്ചെത്തിയ വെടിയുണ്ട തറച്ച് മറ്റൊരാള്‍ക്കു പരിക്ക്. ഡല്‍ഹി ദ്വാരകയിലെ ജാഫര്‍പൂര്‍ കാലന്‍ മേഖലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാണ്ഡവ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. രൂപേഷ് എന്നയാള്‍ മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ച വേദിക്കു സമീപത്താണ് ഞായര്‍ പുലര്‍ച്ചെ രണ്ടോടെ കൊലപാതകം നടന്നത്. പിറന്നാള്‍ ആഘോഷം നടന്ന സ്ഥലത്തിന് 50 മീറ്റര്‍ മാറി താമസിക്കുന്ന നീരജ് എന്ന പോലീസുകാരന്‍ ഇവിടേക്ക് വരികയും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കളുടെ സംഘവുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ നീരജ് കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്ന പാണ്ഡവ് കുമാറിനെ വെടിവയ്ക്കുകയായിരുന്നു.

പാണ്ഡവിന്റെ നെഞ്ചു തുളച്ചെത്തിയ വെടിയുണ്ട അദ്ദേഹത്തിന്റെ പിന്നിലിരിക്കുകയായിരുന്ന കൃഷ്ണയുടെ വയറ്റില്‍ തുളച്ചുകയറി. ഇരുവരെയും കൂട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാണ്ഡവിനെ രക്ഷിക്കാനായില്ല. കൃഷ്ണ ചികില്‍സയില്‍ തുടരുകയാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് നീരജിനെ അറസ്റ്റ് ചെയ്തു.

ALSO READ: കണ്ണൂരില്‍ വയോധികയ്ക്ക് പാമ്പ് കടിയേറ്റു