27
Apr 2026
Mon
27 Apr 2026 Mon
KSEB announces power cut plan

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വേനൽച്ചൂട് കടുക്കുകയും വൈദ്യുതി ഉപഭോ​ഗം വൻതോതിൽ വ‍ർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെൻറ് “എന്ന പേരിൽ എസ്എംഎസിലൂടെ അറിയിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും ഈ നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാർ​ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

ALSO READ: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി യുവാവ്