27
Apr 2026
Mon
27 Apr 2026 Mon
double murder in Nedumkandam

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി യുവാവ്. കാണാതായ മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ വീട്ടുപരിസരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മേരിക്കുട്ടിയുടെ മറ്റൊരു മകനായ സജിയാണ് കൃത്യത്തിനു പിന്നിൽ. ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. മേരിക്കുട്ടിയെയും റെജിയെയും കാണാതായതോടെ ഇവരെക്കുറിച്ച് ചോദിക്കുമ്പോൾ സജി പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടുകാർ നൽകിയ വിവരമനുസരിച്ച് മേരിക്കുട്ടിയുടെ മകളാണ് പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടുകിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു. റെജിയും സജിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് മേരിക്കുട്ടിയുടെ മരുമകൻ പറഞ്ഞു. ഇന്നലെയാണ് പോലീസിൽ പരാതി നൽകിയത്. ഇതു മുതലാണ് സജിയെ കാണാതായത്.

ALSO READ: ഇറാന്‍ വിദേശകാര്യമന്ത്രി റഷ്യയില്‍; യുദ്ധം അവസാനിപ്പിക്കാന്‍ മൂന്നു നിബന്ധനകള്‍