29
Apr 2026
Wed
29 Apr 2026 Wed
kerala exit poll 2026 manjeswar result

കാസര്‍കോഡ് ജില്ലയില്‍ ശക്തമായ ത്രികോണ മല്‍സരം നടന്ന മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിയായ എകെഎം അഷ്‌റഫ് നേടുമെന്നാണ് പ്രവചനം. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കയേറ്റത്ത് വലിയ പ്രതീക്ഷകളോടെയാണ് മൂന്നുമുന്നണികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഐപി മണ്ഡലമായ മഞ്ചേശ്വരമടക്കം അഞ്ചുസീറ്റുകളില്‍ ശക്തമായ മത്സരമാണ് നടന്നത്. എന്‍ഡിഎ എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 745 വോട്ടിന് സുരേന്ദ്രന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയതായും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ജില്ലയില്‍ രണ്ടുമുതല്‍ നാലുസീറ്റുകള്‍വരെ യുഡിഎഫ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍. എല്‍ഡിഎഫിന് ഒന്നുമുതല്‍ മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാം. അങ്ങിനെയെങ്കില്‍ ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ കൈവിടുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ALSO READ: കേരളത്തില്‍ യുഡിഎഫിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; തരംഗമില്ല

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ ഇറക്കി കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ച്ചവച്ചത്. മുസ്ലിം പോക്കറ്റുകളില്‍ സന്ദീപ് വാര്യര്‍ക്ക് അനുകൂലമായി വലിയ തരംഗം തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ഇടതുപക്ഷം കാല്‍ ലക്ഷത്തോളം വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 5000ല്‍ താഴെയാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തിയത്.

കാസര്‍കോട് ജില്ലയില്‍ 41 ശതമാനം വോട്ടാണ് എക്‌സിറ്റ് പോള്‍ യുഡിഎഫിന് പ്രവചിക്കുന്നത്. എല്‍എഫിന് 37 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.