03
May 2026
Sun
03 May 2026 Sun
Sculpture of Kanayi at Kasarkode

എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ഇരകളായ മരണം പൂകിയവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കാനായി കുഞ്ഞുരാമന്‍ ഒരുക്കിയ ശില്‍പം കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മുടങ്ങിപ്പോയ ഈ ശില്‍പ്പ നിര്‍മിതി പതിനെട്ട് വര്‍ഷംകൊണ്ടാണ് കാനായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. അമ്മയെയും കുഞ്ഞിനെയും ദൃശ്യവല്‍ക്കരിക്കുന്ന ഈ ശില്‍പ്പത്തിന് 30 അടിയിലധികം ഉയരമാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കീടനാശിനി ദുരന്തത്തില്‍ നിന്ന് വിമോചനം നേടുന്നവരും മരിച്ചു പോയവരുമായ പതിനായിരത്തിലധികം വരുന്ന നിരാലംബര്‍ക്ക് സാന്ത്വനം നല്‍കിയാണ് ഈ ശില്‍പ്പം കലക്ടറേറ്റ് വളപ്പില്‍ നിലകൊള്ളുന്നത്.

ALSO READ: താമസകേന്ദ്രത്തിന് തീപിടിച്ച് 4 മരണം