ബംഗാളില്‍ ബിജെപി കേവലഭൂരിപക്ഷം കടന്ന് ലീഡ് ചെയ്യുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി മമത ബാനര്‍ജി. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഏജന്റുമാരും സ്ഥാനാര്‍ത്ഥികളും കേന്ദ്രം വിട്ട് പോകരുത്. ഇതൊരു ബിജെപി പ്ലാനാണ്, അവര്‍ ആദ്യം മുന്നിലെന്ന് കാണിച്ചതിന് ശേഷം പലയിടത്തും കൗണ്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു.
|
കേന്ദ്ര സേനയുമായി ചേര്‍ന്ന് എല്ലാ ഇടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അതിക്രമങ്ങള്‍ നടക്കുന്നു. എസ്‌ഐആര്‍ വഴി അവര്‍ വോട്ട് മോഷ്ടിക്കാന്‍ ശ്രമിച്ചു, ഇപ്പോഴും 100ല്‍ അധികം സീറ്റുകളില്‍ തൃണമൂല്‍ മുന്നിട്ടുനില്‍ക്കുന്നു, എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, കേന്ദ്ര സേനയും അവരോടൊപ്പമുണ്ട്. പോലീസും കേന്ദ്ര സേനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ പറയുന്നു, നിരാശപ്പെടേണ്ടതില്ല; സൂര്യന്‍ അസ്തമിച്ചതിനുശേഷം നിങ്ങള്‍ വിജയിക്കും. 2-4 റൗണ്ടുകള്‍ വരെയോ എണ്ണിയുള്ളൂ. ഇനിയും വോട്ടെണ്ണല്‍ നീളും, ഞങ്ങള്‍ വിജയിക്കും. ആരും ഭയക്കേണ്ടതില്ലെന്നും മമത പറഞ്ഞു.
ടിവികെയുമായി സഖ്യത്തിനില്ലെന്ന് അണ്ണാ ഡിഎംകെ
തമിഴ്‌നാട്ടില്‍ ടിവികെയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകുമെന്നും മുതിര്‍ന്ന എഐഡിഎംകെ നേതാവ് സി.പൊന്നയ്യന്‍ പറഞ്ഞു. 71 സീറ്റ് ലീഡോടെ രണ്ടാം സ്ഥാനത്താണ് എഐഡിഎംകെ. 57 സീറ്റുകളില്‍ ലീഡോടെ മൂന്നാം സ്ഥാനത്ത് ഒതുങ്ങിയിരിക്കുകയാണ് ഡിഎംകെ. അതേസമയം ടിവികെ ആസ്ഥാനത്തും വിജയ്‌യുടെ വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു.


