മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. സംസ്ഥാനത്ത് 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്താനൊരുങ്ങവെയാണ് വി ഡി സതീശന്റെ പ്രതികരണം. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
|
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ജോലി നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. രണ്ട് മന്ത്രിമാരുടെ അടക്കം മൂന്ന് സിറ്റിങ് സീറ്റാണ് പോയത്. ഒരു വെള്ളിത്തളികയില്‍ വച്ച് അവര്‍ക്ക് ആ സീറ്റുകള്‍ നല്‍കിയത് സിപിഐഎമ്മാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
സിപിഐഎം വലിയ പ്രതിസന്ധി നേരിടുകയാണ്. അവര്‍ക്ക് ബംഗാളിലും ത്രിപുരയിലുമുണ്ടായ അപകടം പറ്റല്ലേ എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ സിപിഐഎം തകര്‍ന്നു പോകണം എന്ന് ആഗ്രഹിക്കുന്ന ആളല്ല. അവരുടെയും സാന്നിധ്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: പശ്ചിമ ബംഗാളില്‍ വന്‍ അട്ടിമറി; മമതാ ബാനര്‍ജി 15,000ഓളം വോട്ടുകള്‍ക്ക് തോറ്റു



