തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ തേടി കത്തയച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.
|
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്റാം രമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ടിവികെ-കോണ്‍ഗ്രസ് സഖ്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തമിഴ്നാട് പിസിസിക്ക് വിടാന്‍ യോഗം തീരുമാനിച്ചു. സാഹചര്യം നോക്കി തമിഴ്നാട് പിസിസിക്ക് തീരുമാനമെടുക്കാം. മതേതര സര്‍ക്കാരിന് വേണ്ടിയായിരുന്നു തമിഴ്നാട്ടിലെ ജനവിധിയെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
234 അംഗ നിയമസഭയില്‍ 118 സീറ്റുകളാണ് കേവലഭൂരിപക്ഷം. വിജയുടെ തമിഴക വെട്രി കഴകത്തിന് 107 സീറ്റുകളാണുള്ളത്. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും സിപിഐഎയുടെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്തി അധികാരത്തിലേറാനാണ് വിജയുടെ നീക്കം. ഈ മാസം ഏഴിന് സത്യപ്രതിജ്ഞാച്ചടങ്ങ് ഉണ്ടാവും.

