06
May 2026
Tue
06 May 2026 Tue
Hotels will be closed in Kerala tomorrow

നാളെ(ബുധന്‍) സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിടും. വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ എല്‍പിജി നിയന്ത്രണം ഹോട്ടല്‍ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വാണിജ്യസിലിണ്ടറുകളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചത്. ഇത് ഹോട്ടലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷന്‍ പറയുന്നത്.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം രൂപ കടന്നു. പാചകവാതക വില വര്‍ധിച്ചതുള്‍പ്പെടെയുള്ള കാരണം ചൂണ്ടിക്കാട്ടി ഭക്ഷ്യവസ്തുക്കളുടെ വിലയിലും ഹോട്ടലുകള്‍ വര്‍ധനവ് വരുത്തുകയും പ്രവൃത്തി സമയം വെട്ടിച്ചുരുക്കുകയും വിഭവങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ALSO READ: ആരാകും മുഖ്യമന്ത്രി? തന്ത്രങ്ങള്‍ മെനഞ്ഞ് കെസി, വിട്ടുകൊടുക്കാതെ വിഡി സതീശനും ചെന്നിത്തലയും