14
May 2026
Thu
14 May 2026 Thu
over 100 dies in UP in heavy rain

ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കാറ്റിലും നൂറിലേറെ മരണം. ഡസന്‍കണക്കിന് വീടുകള്‍ തകര്‍ന്നു. മരണത്തില്‍ അനുശോചനമറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 24 മണിക്കൂറിനുള്ളില്‍ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ 21 പേരാണ് മരിച്ചത്. ബദോഹിയില്‍ 18ഉം മിര്‍സാപുറില്‍ 15ഉം ഫത്തേഹ്പുറില്‍ 10ഉം ഉന്നാവോയിലും ബദോനിലും ആറുവീതവും പ്രതാപ്ഗഡിലും ബറേലിയിലും നാലുവീതവും സീതാപുറിലും റായ്ബറേലിയിലും ചന്ദൗലിയിലും രണ്ടുവീതവും മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

കണ്‍പൂര്‍ ദേഹത്, ഹര്‍ദോയി, സംഭല്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കൗസാമ്പി, ഷാജഹാന്‍പുര്‍, സോന്‍ഭദ്ര, ലഖിംപുര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകുകയും വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തുകയും ചെയ്തു.

കഴിഞ്ഞദിവസം വൈകീട്ട് കാലാവസ്ഥ പെട്ടെന്ന് മാറുകയും സംസ്ഥാനത്തുടനീളം മേഘാവൃതമാവുകയുമായിരുന്നു. പിന്നാലെ മഴയും കാറ്റുമുണ്ടായി. മരങ്ങളും മറ്റും വാഹനങ്ങളുടെയും വീടുകളുടെയും മുകളിലേക്ക് വീഴുകയായിരുന്നു.

ALSO READ: പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും