അഞ്ജലി ഹരിദാസ് എന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പുരുഷന്മാരില് നിന്ന് പണം തട്ടിയ കെഎസ് യു മുന്‍ നേതാവ് അറസ്റ്റില്‍. ജിതിന് ടി വര്‍ഗീസ് ആണ് അറസ്റ്റിലായത്. അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അതിവേഗ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
ഒഎല്‍എക്സ്, ഫേസ്ബുക്ക് എന്നിവ മുഖേനയായിരുന്നു ജിതിന്റെ തട്ടിപ്പ്. പുരുഷ വേശ്യയെ ആവശ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ജിതിന് തട്ടിപ്പ് നടത്തിയത്. ഈ പരസ്യം കണ്ട് ബന്ധപ്പെടുന്നവരില് നിന്ന് ഗിഫ്റ്റ് കാര്‍ഡ്, ഗോള്‍ഡ് കാര്‍ഡ് തുടങ്ങിയവ വാങ്ങിയെടുത്ത പ്രതി ഇവരില്‍ നിന്ന് രജിസ്ട്രേഷന് ഫീസ്, ക്ലയന്റ് ബോഡി ഇന്‍ഷുറന്‍സ് ഫീസ്, മെഡിക്കല്‍ വെരിഫിക്കേഷന് തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളായി വലിയ തുകകള്‍ ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇരകളില്‍ പണം കൈക്കലാക്കിയ ശേഷം പ്രതി ഇവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ALSO READ: മുന്‍ ഡിജിപി എ ഹേമചന്ദ്രന് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവാകും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





