മുന്നണിയുടെ തോല്‍വിയില്‍ പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്നുമാണ് എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയല്‍. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമര്‍ശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശന്‍.
|
പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വര്‍ഷം വാഴ്ത്തിപാടി. തോറ്റപ്പോള്‍ ആക്ഷേപ ശരങ്ങള്‍ എറിയുന്നു. പാര്‍ട്ടി ഓഫീസുകള്‍ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു. അധികാര ലഹരിയില്‍ പാര്‍ട്ടി നേതാക്കളും അണികളും സാധാരണക്കാരില്‍ നിന്ന് അകന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ മുതല്‍ ബ്രാഞ്ച് ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ക്ക് വരെ അഹങ്കാരമായിരുന്നുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.
എന്നാല്‍, പ്രവര്‍ത്തി ദോഷങ്ങളും കുറ്റങ്ങളും കേള്‍ക്കേണ്ടിവന്നത് പിണറായി വിജയനാണ്. കുറ്റങ്ങള്‍ പിണറായിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.


