03
Jun 2026
Wed
03 Jun 2026 Wed
Sree Ram Venkittaraman walkout press conference with T Siddique after journalists protest

നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവ‍ർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന മാധ്യമപ്രവർത്തകരുടെ നിലപാടിനെ തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമൻ ​ഗതികെട്ട് ഇറങ്ങിപ്പോയത്. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷയം പൂര്‍ത്തീകരിച്ചശേഷം സംസാരിക്കാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങുകയായിരുന്നു.

ALSO READ: ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലം സ്വദേശിയടക്കം നാലുപേര്‍ പിടിയില്‍