31
May 2026
Sun
31 May 2026 Sun
RCB wons 2026 IPL final against GT

ഗുജറാത്ത് ടൈറ്റന്‍സിനെ കലാശപ്പോരില്‍ കീഴക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടിയ ആര്‍സിബി ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറുപടി ബാറ്റിങ്ങില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി വിജയലക്ഷ്യം മറികടന്നു. 42 പന്തുകളില്‍ നിന്ന് 75 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോഹ് ലി ഒരു റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടപ്പോള്‍ സിക്‌സ് പറത്തിയാണ് രണ്ടാം കിരീടം ആര്‍സിബിക്ക് നേടിക്കൊടുത്തത്. വെങ്കടേഷ് അയ്യര്‍ 32, ടിം ടേവിഡ് 24, രജത് പട്ടീദാര്‍ 15, ജിതേഷ് ശര്‍മ 11 * എന്നിവരാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കണ്ട മറ്റു ബാസ്റ്റ്മാന്‍മാര്‍. ദേവദത്ത് പടിക്കല്‍ 1, ക്രുനാല്‍ പാണ്ഡ്യ 1 എന്നിവര്‍ നിരാശപ്പെടുത്തി.

SCORE: GT 155/8.RCB 161/5(18 Overs)

സായ് സുദര്‍ശന്‍ 12, ശുഭ് മാന്‍ ഗില്‍ 10, നിശാന്ത് സിന്ധു 20, ജോസ് ബട്‌ലര്‍ 19, വാഷിങ് ടണ്‍ സുന്ദര്‍ 50 *, അര്‍ഷാദ് ഖാന്‍ 15, രാഹുല്‍ തേവാട്ടിയ 7, ജേസന്‍ ഹോള്‍ഡര്‍ 7, റാഷിദ് ഖാന്‍ 7, കഗീസോ റബാഡ 3* എന്നിങ്ങനെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റേഴ്‌സിന്റെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി റാസിക് സലാം ധര്‍ മൂന്നും ജോഷ് ഹേസില്‍ വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വീതവും ക്രുനാല്‍ പാണ്ഡ്യ ഒന്നും വിക്കറ്റുകള്‍ നേടി.

ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ രണ്ടും മുഹമ്മദ് സിറാജ്, കഗീസോ റബാഡ, അര്‍ഷാദ് ഖാന്‍ എന്നിവര്‍ ഒന്നു വീതം വിക്കറ്റുകള്‍ നേടി.

ALSO READ: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഐഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി