കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പരിക്കേറ്റവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇറാൻ ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
|
ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു.
അതേസമയം നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തങ്ങളുടെ മുഴുവൻ സർവീസുകളും നിർത്തിവച്ചതായി കുവൈത്ത് എയർവേസ് അറിയിച്ചു.

