05
Jun 2026
Fri
05 Jun 2026 Fri
Student dies after fallen from Jack tree

കാംപസിലെ പ്ലാവില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. ബംഗളൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ കാംപസിലാണ് സംഭവം. അവസാന വര്‍ഷ എംഎസ്സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥിയായ ആകാശ് കെ(24) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം നടന്നത്. ആകാശും സുഹൃത്തുക്കളായ ഹസന്‍ ബാഷ, പ്രശാന്ത് എന്നിവരും ചേര്‍ന്ന് കാംപസിലെ ഞാവല്‍ മരത്തില്‍ നിന്ന് ഞാവല്‍ പഴം പറിക്കുന്നതിന് ഇറങ്ങിയതായിരുന്നു. ഞാവല്‍പഴം ശേഖരിച്ച് തിരിച്ചുവരുന്നതിനിടെയാണ് മൂവരും പ്ലാവില്‍ ചക്ക കിടക്കുന്നതു കാണുന്നത്. ഇതോടെ ആകാശ് ചക്ക ഇടാനായി പ്ലാവില്‍ കയറുകയും താഴെ വീഴുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍ യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: ബസ് യാത്രയ്ക്കിടെ മോഷണം നടത്തിയ സ്ത്രീയും ആണ്‍സുഹൃത്തും പിടിയില്‍