11
Jun 2026
Thu
11 Jun 2026 Thu
Malayali boy dies in accident in Bangaluru

ക‍ര്‍ണാടകയിലെ ബം​ഗ​ളൂ​രു​വില്‍ ഗുഡ്സ് ഓട്ടോയുടെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അ​പ​ക​ട​ത്തില്‍ മ​ല​യാ​ളി ബാ​ല​ൻ മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​ക്കല്‍ പ​റ​പ്പൂര്‍ കി​ഴ​ക്കേ​കു​ണ്ട് ചാ​ലില്‍ വീ​ട്ടി​ല്‍ എം​സി ആ​ദില്‍-ഷഹീബ ദമ്പതികളുടെ മ​കന്‍ ഈ​സ ആ​ദി​ല്‍(4)ആ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബു​ധ​നാ​ഴ്ച രാ​വി​ലെ സര്‍​ജാ​പു​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഈ​സ ആ​ദി​ലി​നെ ന​ഴ്​സ​റി​യില്‍ നി​ന്നു അമ്മ സ്കൂട്ടറിൽ വീട്ടിലേക്കു കൂട്ടിക്കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

കുട്ടിയുടെ മൃ​ത​ദേ​ഹം അ​ത്തി​ബ​ലെ ഓ​ക്​സ്ഫ​ഡ് മെ​ഡി​ക്കല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ പോ​സ്റ്റ് മോര്‍​ട്ട​ത്തി​നു​ശേ​ഷം ഓള്‍ ഇ​ന്ത്യ കെ​എം​സി​സി പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്നു നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ALSO READ: വീണാ ജോ‍ർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ഒഴിവാക്കി പോലീസ് കുറ്റപത്രം