യുഎസ്-ഇസ്രായേല് സംയുക്ത ആക്രമണത്തില് കൊല്ലപ്പെട്ട ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരം ജൂലൈ 9ന്. അദ്ദേഹത്തിന്റെ ജന്മദേശമായ മഷാദിലാണ് ഖബറടക്കം നടക്കുക.
|
മാര്ച്ചില് ഖബറടക്കം നിശ്ചയിച്ചിരുന്നെങ്കിലും യുദ്ധം നീണ്ടുപോയതോടെ ഇതു നീട്ടിവയ്ക്കുകയായിരുന്നു. ജൂലൈ നാലിന് തെഹ്റാനില് സംസ്കാരച്ചടങ്ങുകള്ക്കു തുടക്കമാവും. ജൂലൈ ഏഴിന് ഖോമില് എത്തിക്കുന്ന മൃതദേഹം 9ന് സ്വദേശമായ മഷാദില് എത്തിച്ചു ഖബറടക്കുകയാണ് ചെയ്യുക.
1989 മുതല് ഇറാന്റെ പരമോന്നത നേതാവായ നിയോഗിതനായ ആയത്തുല്ല അലി ഖാംനഇ ഫെബ്രുവരി 28 മുതല് യുഎസും ഇസ്രായേലും ഇറാനെതിരേ ആരംഭിച്ച വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച ഇറാന് ആയത്തുല്ല അലി ഖാംനഇയുടെ മകന് മുജ്തബ ഖാംനഇയെയാണ് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. എന്നാല് ഇതിനു ശേഷം അദ്ദേഹം ഇതുവരെ പൊതുമധ്യത്തില് പ്രത്യക്ഷപ്പെട്ടിട്ടില്ല.
പാകിസ്താന് നേതൃത്വത്തില് നടക്കുന്ന വെടിനിര്ത്തല് ശ്രമം ലക്ഷ്യം കാണുന്നു എന്ന വാര്ത്തകള്ക്കിടെയാണ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരതീയതി ഇറാന് പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: യുഎസ്-ഇറാന് വെടിനിര്ത്തല് കരാര് 24 മണിക്കൂറിനുള്ളില് പ്രാബല്യത്തിലാവുമെന്ന് പാകിസ്താന്

