14
Jun 2026
Sun
14 Jun 2026 Sun
Trump says deal to be sign today but Iran denies

പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലിന് ഇറാനുമായുള്ള ധാരണാപത്രത്തില്‍ ഇന്ന് വിര്‍ച്വലായി ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ വാക്കുകള്‍ തള്ളി ഇറാന്‍. കരാര്‍ ഒപ്പിടുന്നത് വൈകുമെന്നാണ് ഇറാന്റെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാവുന്ന ഘട്ടത്തില്‍ വരെയെത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാറില്‍ യുഎസും ഇറാനും ഒപ്പിടുമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞദിവസം അറിയിച്ചത്.

വെടിനിര്‍ത്തല്‍ കരാറിലൂടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കാനും ഇതുവഴി മേഖലയില്‍ നിന്നുള്ള എണ്ണ, വാതക കയറ്റുമതി പൂര്‍വസ്ഥിതിയിലാക്കി ആഗോള പ്രതിസന്ധി കുറയ്ക്കാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ALSO READ: ഇന്ത്യന്‍ യുവാവിനെ ലണ്ടനില്‍ കുത്തിക്കൊന്നു