26
Jun 2026
Thu
26 Jun 2026 Thu

ഗതാഗത നിയമലംഘനം നടത്തിയതിന് സൈനികന്റെ സ്വകാര്യ വാഹനം പോലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ നാല്‍പത് സൈനികര്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറി പോലീസുകാരെ മര്‍ദ്ദിക്കുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമാന്‍ഡിങ് ഓഫിസര്‍ അടക്കം 40 സൈനികര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സൈന്യം പ്രതികരിച്ചു.
ഗതാഗത നിയമലംഘനം നടത്തിയതിന് സൈനികന്റെ വാഹനം പോലീസ് പിടിച്ചെടുത്തിനു പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഈ സമയം താന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്ന് എസ്എച്ച്ഒ പറയുന്നു.

17 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ വികാസ് ശര്‍മ, നായിബ് സുബേദാര്‍ ശങ്കര്‍ ഗുര്‍ഖേ എന്നിവരാണ് ആസൂത്രണം നടത്തി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതെന്ന് പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു. ലാത്തികള്‍, ഇരുമ്പുവടികള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുമായാണ് സൈനികര്‍ ഗേറ്റും മതിലും ചാടിക്കടന്ന് സ്റ്റേഷനിലുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടതെന്നും പോലീസുകാരുടെ യൂനിഫോം വലിച്ചുകയറുകയും ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് സൈനികര്‍ പോലീസുകാരെ ആക്രമിച്ചതെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു.

ALSO READ: വെനിസ്വേലയില്‍ ഭൂകമ്പത്തില്‍ മരണം 164 ആയി