16
Jul 2026
Sat
16 Jul 2026 Sat
hight court grants BJP Councilor Sugathan to take oath in Jail

വധശ്രമക്കേസില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറും നിരവധി കേസുകളിലെ പ്രതിയുമായ സുഗതന്റെ ജാമ്യാപേക്ഷ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ക്കു ജാമ്യമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വട്ടിയൂര്‍ക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ ആയ സുഗതന്‍. ഈ കേസില്‍ ഹൈക്കോടതി സുഗതന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടതായിരുന്നു. എന്നാല്‍, സുഗതന്‍ ഹാജരായില്ല.

തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലുള്ള വീട് വളഞ്ഞാണ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇവിടേക്ക് വന്നതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പോലീസ് സുഗതനെ കസ്റ്റഡിയിലെടുതതത്. ഇതിനിടെ സുഗതന്‍ പോലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും സുഗതന് കോടതി ജാമ്യം നല്‍കിയില്ല. വട്ടിയൂര്‍ക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആര്‍ സുഗതന്‍.

ALSO READ: അംഗങ്ങളെ സ്ഥാനാര്‍ഥികളാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശ്വേതാ മേനോന്‍ ബിജെപിയില്‍ നിന്ന് രണ്ടു കോടി വാങ്ങി; സംഘടനയെ ബിജെപി അജണ്ടകള്‍ക്ക് അനുസൃതമായി ചലിപ്പിക്കാന്‍ അദാനി കമ്പനിയില്‍ നിന്ന് 15 കോടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരങ്ങള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക