15
Jul 2026
Fri
15 Jul 2026 Fri
new species deep sea fish found from Arabic Sea

അറബിക്കടലില്‍ നിന്ന് പുതിയ ഇനം ആഴക്കടല്‍ മല്‍സ്യത്തെ കണ്ടെത്തിയതായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കന്‍ മേഖലയില്‍ 350 മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിയ ആഴക്കടല്‍ ട്രോളിങ് ബോട്ടുകളില്‍ നിന്നാണ് ഇവയെ ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സിറ്റോപ്‌സിസ് ഇന്‍ഡിക്ക’ എന്നാണ് ഈ മല്‍സ്യത്തിന് നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. പരമ്പരാഗത ശാസ്ത്രീയ വര്‍ഗീകരണ രീതികളിലും അത്യാധുനിക ഡിഎന്‍എ പരിശോധനയിലുമാണ് ഇത് പുതിയ ഇനം മീനാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്.

ഇതുവരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ഈ മത്സ്യങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന ‘സിറ്റോപ്സിസ് റോസിയ’ എന്ന വിഭാഗത്തില്‍പ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ജനിതകഘടനയില്‍ ഇവയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് കണ്ടെത്തി.ഇന്ത്യന്‍ ജേണല്‍ ഓഫ് ഫിഷറീസ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ALSO READ: കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപനം; ആലപ്പുഴയില്‍ ഒരു സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക